സ്റ്റാർട്ടപ്പ് വില്ലേജുകൾ എല്ലാ കോളേജുകളിലും

സ്റ്റാർട്ടപ്പ് വില്ലേജ് തുടങ്ങിയപ്പോൾ ഭൗതികമായി ആകെയുണ്ടായിരുന്നത് അല്പം സ്ഥലവും ഇന്റർനെറ്റും മാത്രമാണ്. ആഗ്രഹം 1GBPS ഇന്റർനെറ്റും ലോകോത്തര നിലവാരമുള്ള campus ഉം ആയിരുന്നെങ്കിലും, ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത് 10 MBPS ഇന്റർനെറ്റിലും ഒരു വാട്ടർ റ്റാങ്ക് കെട്ടിടത്തിലുമാണ്. പരിമിതമായ സൗകര്യങ്ങൾ ആയിരുന്നെങ്കിലും നിരന്തര പരിശ്രമങ്ങളുടെയും ആസൂത്രണം ചെയ്ത പദ്ധതികളുടെയും ഫലമായി ഈ ഭൗതിക സമുച്ചയത്തിനെ ചുറ്റിപറ്റി ഒരു സംരംഭകത്വ സംസ്കാരം വളർത്തിയെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. അങ്ങനെ അത് നമ്മൾ ഇന്നറിയപ്പെടുന്ന സ്റ്റാർട്ടപ്പ് വില്ലേജ് ആയി പരിണമിക്കുകയും ചെയ്തു.

നമ്മുടെ ഒട്ടുമിക്ക കോളേജ് campus കളിലും ഇതിനേക്കാൾ പതിന്മടങ്ങു മെച്ചപ്പെട്ട സ്‌ഥലസൗകര്യങ്ങളും ഇന്റർനെറ്റ് സൗകര്യങ്ങളുമുണ്ട്. അതിലുമുപരി നൂതന ആശയങ്ങളുമായി ഞങ്ങളെ സമീപിച്ചെത്തിയ വിദ്യാർത്ഥികൾ അവരുടെ ഭൂരിഭാഗം സമയം ചെലവഴിക്കുന്നത് അവരവരുടെ campus കളിൽ തന്നെയും എന്നതും ഓർക്കണം. അപ്പോൾ ഒരു സ്റ്റാർട്ടപ്പ് വില്ലേജ് ഉണ്ടാക്കുന്നതിനു വേണ്ട എല്ലാ ചേരുവകളും നമ്മുടെ കോളേജ് campus കളിൽ തന്നെയുണ്ട് എന്ന് ചുരുക്കം.

അങ്ങനെ വരുന്പോൾ നമ്മൾ ആകെ ചെയ്യേണ്ടത് നമ്മുടെ campus കളിൽ സ്റ്റാർട്ടപ്പ് culture വളർത്തിയെടുക്കുക എന്നത് മാത്രമാണ്. ശ്രദ്ധാപൂർവം ആസൂത്രണം ചെയ്ത ഇടപെടലുകളും പദ്ധതികളും വഴി ചുരുങ്ങിയ കാലയളവിൽ തന്നെ ഇത് സാധ്യമാവുന്നതാണ് എന്നാണ് സ്റ്റാർട്ടപ്പ് വില്ലേജ് അനുഭവം കാണിച്ചു തരുന്നത്. ഇതിനായി നമുക്ക് പ്രയോജനപ്പെടുത്താവുന്ന പദ്ധതികളിൽ ഒന്നാണ് സംസ്‌ഥാന സർക്കാരിന്റെ Startup Bootcamp പദ്ധതി.

Startup Bootcamp (IEDC) പദ്ധതി

സംരംഭകത്വ സംസ്കാരം നമ്മുടെ വിദ്യാർഥി സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയതാണ് സ്റ്റാർട്ടപ്പ് Bootcamp പദ്ധതി. കേരളാ സ്റ്റാർട്ടപ്പ് മിഷനാണ് ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല. സ്റ്റാർട്ടപ്പ് വില്ലേജിന്റെ പ്രവർത്തനിലൂടെ നേടിയ അനുഭവജ്ഞാനങ്ങൾ എല്ലാം തന്നെ ഉൾക്കൊണ്ടുമാണ് ഈ പദ്ധതി പാകപ്പെടുത്തിയിരിക്കുന്നതും.

സ്റ്റാർട്ടപ്പ് Bootcamp പദ്ധതിയിൽ അംഗമാവുന്ന കോളേജുകൾക്ക് മാർഗനിർദ്ദേശവും പ്രവർത്തന ചിലവുകൾക്കായി രണ്ടു ലക്ഷം രൂപ സഹായധനവും ലഭിക്കുന്നു. ഇന്ന് രണ്ടു വർഷം പൂർത്തിയാകുന്പോൾ 157 കോളേജുകൾ ഈ പദ്ധതിയിൽ അംഗങ്ങളാണ്. താഴെ നിർദ്ദേശിച്ചിരിക്കുന്നവയാണ് സ്റ്റാർട്ടപ്പ് Bootcamp പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ.

  • പ്രവർത്തനങ്ങൾക്കായി ഇന്റർനെറ്റ് സൗകര്യങ്ങളോടു കൂടിയ ഒരു സ്‌ഥലം നീക്കിവക്കുക

  • അഞ്ചു വിദ്യാർഥികൾ അടങ്ങുന്ന executive കൌൺസിൽ രൂപീകരിക്കുക

  • പണമിടപാടുകൾക്കായി ഒരു വേറിട്ട ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കുക

  • നോഡൽ ഓഫീസർ ആയി ഒരു അദ്ധ്യാപകനെ നിർദ്ദേശിക്കുക

Executive കൌൺസിലിലെ അഞ്ചു വിദ്യാർത്ഥി പ്രതിനിധികൾ CEO, COO, CTO, CMO, CCO എന്നീ സ്‌ഥാനങ്ങൾ വഹിക്കും. ഇതിൽ ചുരുങ്ങിയപക്ഷം ഒരു ഭാരവാഹി എങ്കിലും ഒരു വിദ്യാർത്ഥിനി ആയിരിക്കണം എന്നും നിഷ്കർഷിക്കുന്നു. പ്രവർത്തനങ്ങളും ധനവിനിയോഗവും തീരുമാനിക്കുന്നതിനുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്തവും executive കൌൺസിലിനാണ്. പ്രവർത്തന റിപ്പോർട്ടും, പണവിനിയോഗം സാക്ഷ്യപ്പെടുത്തുന്ന utilisation സർട്ടിഫിക്കറ്റുമാണ് സ്റ്റാർട്ടപ്പ് മിഷന് നൽകേണ്ടത്. പ്രവർത്തനങ്ങളെ സാക്ഷ്യപ്പെടുത്തുന്നതിനും, സ്റ്റാർട്ടപ്പ് മിഷനെയും കോളേജിനെയും ബന്ധിപ്പിക്കുന്ന ഔദ്യോഗിക വ്യക്തിയായി പ്രവർത്തിക്കുന്നതിനുമാണ് നോഡൽ ഓഫീസർ.

Bootcamp കളിൽ നിന്ന് Startup വില്ലേജുകളിലേക്ക്

നമ്മുടെ കോളേജുകളിലെ സംരംഭകത്വ വികസന ക്ലബുകൾക്ക് (EDC), IEDC കളായും TBI കളായും ഉയരുവാൻ സാധിക്കുക എന്നതായിരിക്കണം ഈ startup bootcamp പദ്ധതി വഴി നമ്മൾ ലക്ഷ്യമിടുന്ന അനന്തരഫലം. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ (Ministry of science and technology) കീഴിൽ IEDC,TBI എന്ന പേരുകളിലുള്ള പദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരങ്ങൾ ലഭിക്കുന്നത്. ഈ പദ്ധതികളിലേക്കു അപേക്ഷിച്ചു അംഗീകാരം ലഭിക്കാൻ പര്യാപ്തമായിരിക്കണം നമ്മുടെ EDC കൾ എന്നതാവണം ഉന്നം.

IEDC പദ്ധതിയുടെ ഭാഗമായി 3 കോടി രൂപ വരെയും, TBI പദ്ധതിയുടെ ഭാഗമായി 10 കോടി രൂപ വരെയും ധനസഹായം ലഭിക്കുന്നു. IEDC പദ്ധതിയുടെ 3 കോടിയിൽ, 75 ലക്ഷം നടത്തിപ്പ് ചിലവുകൾക്കും ബാക്കി പ്രൊജക്റ്റ് ഗ്രാന്റുകൾക്കുമാണ്. രണ്ടരലക്ഷം രൂപ വരെ ഒരു പ്രോജക്ടിന് ഗ്രാന്റ് ആയി നൽകാം. അത്തരത്തിൽ 85 പ്രൊജെക്ടുകൾക്കു വരെ സഹായം നൽകാവുന്നതാണ്. അംഗീകാരമുള്ള TBI കൾക്ക് അവരുടെ startup കളിൽ നിക്ഷേപിക്കുവാൻ പത്തുകോടി രൂപ വരെ grant ആയി നൽകുന്ന seed fund പദ്ധതിയും നിലവിലുണ്ട്. പദ്ധതികളെക്കുറിച്ചുള്ള വിശദവിവരങ്ങളും അപേക്ഷിക്കേണ്ട വിധവും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (Department of science and technology) വെബ്‌സൈറ്റിൽ ലഭ്യമാണ്.

Bootcamp പദ്ധതിയുടെ ഭാഗമായിട്ടുള്ള എല്ലാ കോളേജുകളും തന്നെ EDC പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരുമായുള്ള പങ്കാളിത്തവും അണിനിരത്തി മേൽപ്പറഞ്ഞ കേന്ദ്ര സർക്കാർ പദ്ധതികളിലേക്കു അപേക്ഷകൾ സമർപ്പിക്കുകയാണ് അടുത്ത പടിയായി ചെയ്യേണ്ടത്. രണ്ടു കോളേജുകൾ ഇതിനകം TBI പദ്ധതിയിൽ അംഗീകാരം നേടിക്കഴിഞ്ഞു — തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീറിങ്ങും, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജും. IEDC പദ്ധതിയിലും TBI പദ്ധതിയിലും അംഗീകാരം നേടിയ സംസ്ഥാനത്തെ ഏക കോളേജാണ് അമൽ ജ്യോതി. CUSAT ആണ് IEDC അംഗീകാരം നേടിയ മറ്റൊരു കോളേജ്. TBI അംഗീകാരത്തിനുള്ള അപേക്ഷ CUSAT സമർപ്പിക്കുകയും ചെയ്തു കഴിഞ്ഞു.

ഇന്ത്യയിൽ ഇന്ന് നിലവിലുള്ള എഴുപതോളം TBI കളിൽ ഏഴെണ്ണം സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്. CUSAT സർവകലാശാലയുടെ അപേക്ഷ കൂടെ അംഗീകരിക്കുകപ്പെടുകയാണെങ്കിൽ ഈ സംഖ്യ എട്ടായി വർദ്ധിക്കും. പ്രശംസനീയ നേട്ടമാണ് നമ്മുടെ കൊച്ചു കേരളം ഈ മേഖലയിൽ കൈവരിച്ചിരിക്കുന്നത്. നമ്മുടെ കൂട്ടായ പരിശ്രമങ്ങളിലൂടെ വരും കാലങ്ങളിൽ ഈ സംഖ്യ ഇനിയും വളരട്ടെയെന്നും നമ്മുടെ കോളേജ് campus കൾ അവരുടേതായ സ്റ്റാർട്ടപ്പ് വില്ലേജുകൾക്കു ജൻമം നൽകട്ടെ എന്നും നമ്മുക്ക് ആശംസിക്കാം.

IEDC Summit 2016

August 23 ന്, തിരുവന്തപുരം ഗിരിദീപം കൺവെൻഷൻ സെന്ററിൽ സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ഒരു IEDC summit സംഘടിപ്പിക്കാൻ തിരുമാനിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മുഖ്യാഥിതിയായുള്ള ഈ കോൺഫറൻസിൽ Bootcamp പദ്ധതിയിൽ അംഗങ്ങളായുള്ള 157 കോളേജുകളിലെ EDC ഭാരവാഹികളും മറ്റു വിദ്യാർത്ഥികളും ഉൾപ്പടെ ആയിരത്തിൽപരം പേർ പങ്കെടുക്കും. ഇതിൽ പങ്കെടുക്കുന്നത് വഴി വിവിധ EDC കളിൽ പ്രവർത്തിക്കുന്നവരെ കാണുവാനും അവരുടെ പ്രവർത്തനാനുഭവങ്ങളിൽ നിന്ന് നേരിട്ട് പഠിക്കുവാനും സാധിക്കും. ഉദാഹരണത്തിന് അമൽ ജ്യോതി EDC യുടെ നോഡൽ ഓഫീസറായ പ്രൊഫസർ ഷെറിൻ, EDC ൽ നിന്നും IEDC യിലേക്കും അതിൽ നിന്നും TBI യിലേക്കുമുള്ള അവരുടെ സ്തുത്യർഹമായ യാത്രയിലൂടെ നേടിയ പരിജ്ഞാനം പരിപാടിയുടെ ഭാഗമായി സദസ്സുമായി പങ്കുവെക്കും. കോൺഫറൻസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സ്റ്റാർട്ടപ്പ് മിഷൻ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. http://iedcsummit2016.startupmission.in/

Links