സംഭാരക്ത്വ സംസ്കാരം വളർത്താം

Infosys ന്റെയും TCS ന്റെയും ഒക്കെ വളർച്ച കണ്ടു വളർന്ന നമ്മൾക്ക്, IT മേഘല എന്നു പറയുന്പോൾ മനസ്സിൽ തെളിയുന്ന ചിത്രം ക്യുബിക്കളുകളാൽ നിറഞ്ഞിരിക്കുന്ന ഒരു ഓഫീസിന്റെയും, അത്തരം ഓഫീസുകളാൽ നിറഞ്ഞിരിക്കുന്ന ബഹുനില കെട്ടിട സമുച്ചയങ്ങളുടെയുമാണ്. എന്നാൽ, IT startup കളുടെ സങ്കേതമായ Silicon Valley സന്ദർശിച്ചാൽ നിങ്ങൾക്ക് അങ്ങനെയുള്ള ഒന്നും തന്നെ കാണാൻ സാധിക്കില്ല. നേരെമറിച്ച് ഗൂഗിൾ പോലുള്ള company കളുടെ ഉത്ഭവസ്ഥലം ആയ University Avenue യുവിലൂടെ നടക്കുന്പോൾ, ഞാൻ പഠിച്ചിറങ്ങിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്തിന്റെ മുൻപിലുള്ളതു പോലെ ഉള്ള ഒരു വഴിയുടെ പ്രതീതിയാണ്. ആ റോഡ്‌ എത്തിച്ചേരുന്നത് Standord സർവകലാശാലയിൽ. വഴിയിലുടെനീളം CET യുടെ മുന്നിൽ ഉള്ള “സല്ലാപ്” എന്ന ചായക്കട കണക്കെ അനേകം കോഫി ഷോപ്പുകളും. തികച്ചും അസ്വാഭാവികമായി ഒന്നും തന്നെ കാണാൻ സാധിക്കാത്ത ഏതൊരു നല്ല കോളേജിന്റെ പുറത്തു കാണുവാൻ സാധിക്കുന്നതുമായ ഒരു പരിസ്ഥിതി മാത്രം. ഈ കോഫി ഷോപ്പിൽ ഇരുന്നു സല്ലപിക്കുന്നവരിൽ നിന്നാണ് നാളത്തെ ഗൂഗിളുകളും ഫേസ്ബുക്കുകളും വരുന്നത് എന്ന് പ്രഥമദ്രിഷ്ട്യാ ഗ്രഹിക്കുക അസാധ്യം.

Innovation ഫോർമുല

ലോകത്തിലെ ഏറ്റവും creative എന്ന് വിശേഷിപ്പിക്കപ്പെടുന്നത് കെട്ടിടമായിരുന്നു MIT സർവകലാശാലയിലെ നിലകൊണ്ടിരുന്ന Building 20. രണ്ടാം ലോകമഹായുദ്ധകാലത്ത് താൽകാലികഉപയോഗത്തിനായി മരത്തടിയിൽ തട്ടിക്കൂട്ടിയ 2,50,000 ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉള്ള ഈ കെട്ടിടത്തിൽ നിന്നാണ് radar ഉൾപ്പെടുന്ന ശാസ്ത്ര സാങ്കേതിക ലോകത്തിന്റെ ഗതിവിഗതികളെതന്നെ മാറ്റിമറിച്ച ഒട്ടനവധി ആശയങ്ങളുടെ ഉത്ഭവം. ലോകത്തിലെതന്നെ ഏറ്റവും മികച്ച electonics company കളിൽ ഒന്നായ Bose Electronics സ്ഥാപകനായ Bose, ലോകത്തിലെ ഏറ്റവും പ്രശസ്ത രാഷ്ട്രീയ ചിന്തകരിൽ ഒരാളായ Naom Chomsky എന്നിവർ അവരുടെ ആശയങ്ങൾ വിരിയിച്ചെടുത്തതും ഈ കെട്ടിടത്തിൽ സമയം ചെലവഴിച്ചത്‌ വഴി. Magical incubtaor എന്നതായിരുന്നു ഈ കെട്ടിടത്തിന്റെ ഓമനപ്പേര് പോലും.

തികച്ചും ആകസ്മികമായ ഉരുത്തിരിഞ്ഞ ഒരു രൂപകൽപനയുടെ സവിശേഷതയാൽ ആണ് ഈ കെട്ടിടത്തിൽ നിന്നും ഇത്രയധികം ആശയങ്ങൾ പുറത്തുവരാൻ സഹകയമായത് എന്ന് ഗവേഷകർ പിന്നീടു കണ്ടെത്തുക ആയിരുന്നു. യാതൊരുവിധ രൂപകല്പനയും ഇല്ലാതെ പണിതുകൂട്ടിയ ആ കെട്ടിടത്തിൽ സുഗമമായ സഞ്ചാരം സാധ്യമാല്ലതിരുന്നത് വഴി ആളുകൾ എപ്പോഴും തമ്മിൽ കൂട്ടിമുട്ടുകയും ആശയവിനിമയം നടത്തേണ്ടി വരികയും ചെയ്തതിനാലാണ് നൂതനമായ ആശയങ്ങളുടെ ഒരു കലവറ തന്നെ ആയി ഈ കെട്ടിടം രൂപാന്തരപ്പെടുന്നതിനു കാരണമായതത്രേ. പല മേഘലകളിലായി പ്രവർത്തിച്ചു വരുന്നവർ ഒത്തുചേർന്നിരിക്കുന്ന സ്ഥലമയിരുന്നതിനാൽ ആശയങ്ങൾ മിശ്രിതമാവുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടു.

Silicon Valley യുടെ വാസ്തുശാസ്ത്രം

ഇതിന്റെയെല്ലാം രത്നചുരുക്കം, പല മേഘലകളിൽ പ്രവർത്തിച്ച് പ്രാഗത്ഭ്യവും പ്രാവീണ്യവും കൈവരിച്ച ആളുകൾ തമ്മിൽ അനൌപചാരികമായ സംവാദങ്ങൾക്ക് വഴി തെളിക്കുന്ന ഒരു സാഹചര്യം ഉണ്ടാകുന്നത് വഴി നൂതനമായ ആശയങ്ങൾ ജന്മമെടുക്കുന്നു എന്നതാണ്. ഈ ഒരു സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് Silicon Valley യുടെ ഘടന. പ്രകൃതിയുടെ രൂപകല്പനയിൽ ആവർത്തിച്ചു കാണപ്പെട്ടു വരുന്ന golden ratio പോലെ, Silicon Valley യിൽ കാണപ്പെട്ടു വരുന്ന എല്ലാത്തിലും തന്നെ, കെട്ടിടങ്ങളുടെ വാസ്തുവിദ്യ മുതൽ ഓഫീസുകളുടെയും പരിപാടികളുടെയും രൂപകല്പനയിൽ വരെ, ഈ തത്ത്വത്തിൻറെ മുഖമുദ്ര പതിഞ്ഞിട്ടുണ്ട് എന്നത് ദ്രിശ്യമാണ്.

കുത്തനെ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾ ഇല്ല, മറിച്ചു തിരശ്ചീനമായി പടർന്നു പന്തലിച്ചു നിൽക്കുന്നവ. തുറന്ന മാതൃകയിലുള്ള പ്രവർത്തനതലങ്ങൾ. നമ്മുടെ IT സ്ഥാപനങ്ങളിലെ ക്യുബിക്കിളുകളിൽ ആളുകൾ പലകോണുകളിലെക്കായി പുറംതിരിഞ്ഞ് ഇരിക്കുന്പോൾ, അവിടെ പരസ്പരം അഭിമുഘമായി ഇരിക്കുന്നു. അവർ തമ്മിൽ തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള പാളികൾ ഒന്നും തന്നെ അവരുടെ മേശകളിൽ കാണുന്നില്ല എന്നതും ശ്രദ്ധിക്കാം. ഭാവന ഉണരുന്ന രീതിയിൽ ഉള്ള വർണാഭമായ ഓഫീസ് ഇടങ്ങൾ. ഓഫീസിൽ ഉടനീളം ആശയങ്ങൾ എഴുതി ചർച്ച ചെയ്യാൻ പാകത്തിനുള്ള ideapaint മതിലുകളും whiteboard കളും. അനൌപചാരികമായ കൂടികാഴ്ച്ചകളിലും സംവാദങ്ങളിലും ഏർപ്പെടുന്നതിനുള്ള സാഹചര്യം ഒരുക്കുന്ന സംവിധാനങ്ങളും ഒട്ടനവധി. അങ്ങനെ എല്ലാ തരത്തിലും ആളുകൾ തമ്മിൽ കൂട്ടിമുന്നുന്നതിനും അവർ തമ്മിൽ ആശയങ്ങൾ ചർച്ച ചെയ്യുന്നതിനും ഉതകുന്ന ഒരു പരിതഃസ്ഥിതിയാണ് നമുക്ക് Silicon Valley യിൽ ഉടനീളം കാണുവാൻ കഴിയുന്നത്‌.

കേരളത്തിന്റെ Building 20

ആദ്യകാലങ്ങളിൽ താല്കാലികമായി അനുവദിച്ചുകിട്ടിയ biotech incubator ലും, പിന്നീട് water tank കെട്ടിടത്തിലും പ്രവർത്തിച്ചിവന്ന Startup Village കേരളത്തിന്റെ Building 20 ആയി മാറുക ആയിരുന്നു. സൌകര്യങ്ങൾ നന്നേ പരിമിതം. എങ്കിലും അവിടെയുള്ള innovation zone കളിലും ഇടനാഴികളിലും നടന്ന കൂടിക്കാഴ്ചകളും ആശയവിനിമയങ്ങളും വഴി നമ്മുടെ യുവതീയുവാക്കൾ ആ കെട്ടിടത്തെ നൂതനമായ ആശയങ്ങളുടെ ഒരു ഖനിയായിതന്നെ മാറ്റുകയായിരുന്നു. Fin ഉൾപ്പടെയുള്ള Startup Village ലെ യുവസംരഭകരുടെ എല്ലാ ആശയങ്ങളും ഉടലെടുക്കുന്നതും 5k കെട്ടിടം എന്ന് വിശേഷിപ്പിച്ചിരുന്ന നമ്മുടെ ഈ കൊച്ചു Building 20 യിൽ നിന്നും തന്നെ.

Silicon Valley യിൽ നിന്നുൾക്കൊണ്ട പാഠങ്ങൾ ഉപയോഗപ്പെടുത്തിയും, അത് പദ്ധതി ആസൂത്രണത്തിലെ എല്ലാ ഘടത്തിലും ഉൾപ്പെടുത്തിയുമാണ് ആദ്യകാലം മുതൽക്കേ Startup Village പുരോഗമിച്ചിരുന്നത്. ഭൌതികമായ സൌകര്യങ്ങൾ ഒരുക്കുന്നതിലും മാസംതോറും നടന്നുവന്നുകൊണ്ടിരുന്ന Community Gathering കളിലും ആ പരിശ്രമത്തിന്റെ ഫലങ്ങൾ വ്യക്തമായി കാണാം. മറ്റു Incubator കൾ, ക്യുബിക്കിൽ മാതൃകയിലുള്ള ഓഫീസ് സൌകര്യങ്ങൾ നൽകിയിരുന്ന കാലത്ത്, Silicon Valley മാതൃകയിൽ Open Office സൗകര്യം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ incubator ആയി മാറി Startup Village മറ്റുള്ളവർക്ക് വഴികാട്ടിയായി. എല്ലാവർക്കും ഏതു നേരവും സൌകര്യങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവസരം ഉണ്ടായിരിക്കുകയും ചെയ്യണം എന്ന തത്ത്വത്തിൽ ഉറച്ചു വിസ്വസിച്ചിരുന്നതിനാൽ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ Incubator മായി Startup Village.

സംരഭാകത്വ സംസ്കാരത്തിനു വിത്ത് പാകാൻ Innovation Zone കൾ

ഈ പംക്തിയിൽ പരാമർശിച്ചിട്ടുള്ള തത്ത്വങ്ങൾ പ്രയോജനപ്പെടുത്തി ആർക്കുംതന്നെ അവരവരുടെ സ്ഥാപനങ്ങളിൽ സംരംഭകത്വസംസ്കാരം വളർത്താൻ പ്രയോജികമായി കഴിയുന്നതാണ്. ആദ്യം ചെയ്യേണ്ടത് ഇതിനായി ഒരു ഇടം പരിപൂർണമായി നീക്കിവക്കുക എന്നതാണ്. ഇതിനെ നമുക്ക് Open Innovation Zone എന്ന് വിളിക്കാം. Startup Village ൽ 25% സ്ഥലം ഇത്തരത്തിൽ മാറ്റിവച്ചിരുന്നു. Silicon Valley യിൽ അങ്ങിങ്ങ് കണ്ടുവരുന്ന hackersapce കളും coworking space കളും ആയിരുന്നു ഇതിന്റെ പ്രചോദനം.

Incubator കൾ അവരുടെ 20% സ്ഥലം എങ്കിലും ഇത്തരത്തിൽ നീക്കിവെക്കുന്നത് ഉചിതം എന്നതാണ് എന്റെ നിർദ്ദേശം. കോളേജുകൾ ആണെങ്ങിൽ ഒരു മുറിയെങ്ങിലും. സ്ഥാപനങ്ങിൽ ആയിരമോ രണ്ടായിരമോ ചതുരശ്രഅടി വരുന്ന ഇടം മതിയാകും. വലിയ കെട്ടിടങ്ങൾ ഇല്ലാത്തതോ വലിയ തുകകൾ ബജറ്റ് ആയി ഇല്ലാത്തതോ തുടക്കത്തിൽ പരിമിതി ആകേണ്ട കാര്യമില്ല. തുറന്ന സ്ഥലത്തിൽ നല്ല ഇന്റെർനെറ്റും ബീൻ ബാഗുകളും മാത്രമായാലും അത് നമ്മുടെ ആവശ്യത്തിനു പര്യാപ്തമായി. പദ്ധതികൾ എല്ലാം ആസൂത്രണം ചെയ്യുന്പോൾ പരമാവധി പരസ്പരവ്യവഹാരം അതുമൂലം ഉണ്ടാവുന്നു എന്ന രീതിയിൽ രൂപകൽപന ചെയ്യുക

ഏതു നേരവും മുൻ‌കൂർ അനുവാദമൊന്നും എടുക്കേണ്ടാതില്ലാതെ കടന്നു വരാവുന്നതും ആരെയും ഊഷ്മളയതോടെ വരവേൽക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം അവിടെ സൃഷ്ടിക്കാൻ സാധിക്കണം. എന്തിനും ഏതിനും അനുമതി ചോദിക്കേണ്ടി വരുന്ന സ്ഥിതിഗതിക്ക് സര്‍ഗ്ഗശക്തിയെ അമർത്തുന്നതിനുള്ള കഴിവിനോളം വരില്ല മറ്റൊന്നും തന്നെയും. CET യിൽ പഠിക്കുന്ന വിദ്യാർഥികൾ ഒഴിവുവേളകൾ കിട്ടുന്പോൾ സന്ദര്സിക്കുന്ന സ്ഥലങ്ങളായിരുന്നു അവിടുത്തെ acasia കാടുകളും സല്ലാപ് എന്ന ചായക്കടയും. അത്തരത്തിൽ പോകനാഗ്രഹം ഉളവാക്കുന്ന സ്ഥലമാവാൻ സാധിക്കണം എന്നതാവണം ലക്ഷ്യം. നമ്മുടെ വിദ്യാർത്ഥികൾക്കും യുവസംരഭകർക്കും അത്തരത്തിലുള്ള ഒരു സല്ലപസകേതം ആവുകയായിരുന്നു Startup Village.

Tinkerhub എന്ന പരീക്ഷണം

കോളേജിൽ ഒരു coworking space. ഈ ആശയത്താൽ Cochin University യിൽ, അധിക്രതരുടെ സഹായസഹകരണങ്ങളോടെ അവിടുത്തെ ഏതാനും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിച്ചു വരുന്ന, അയ്യായിരത്തോളം ചതുരശ്രഅടി വരുന്ന Tinkerhub എന്ന പേരുള്ള പരീക്ഷണാർഥത്തിൽ നടപ്പാക്കിയ coworking space പദ്ധതി മികവുറ്റ രീതിയിൽ പുരോഗമിക്കുന്നു എന്നത് വളരെ അധികം പ്രതീക്ഷക്കു വക നല്കുന്നു. മാത്രവുമല്ല, Startup Village നോട് അനുബന്ധിച്ച് പ്രത്യക്ഷമായ തരത്തിലുള്ള ഒരു സംരഭകത്വ സംസ്കാരം നമ്മുടെ കോളേജ് campus കളിലേക്ക് വ്യാപിപ്പിക്കാൻ കഴിയും എന്നെ വിശ്വാസത്തിനു കൂടുതൽ ഉറപ്പും നല്കുന്നു.

കേരളം ആശയങ്ങളുടെ കലവറയാക്കാം

ആശയങ്ങൾ ജനിക്കുന്നത് മനുഷ്യമനസ്സുകളിലാണ്. നമ്മുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റു പൊതുസ്ഥാപനങ്ങളിലും hackerspace അല്ലെങ്കിൽ coworking space മാതൃകയിലുള്ള Innovation Zone കൾ സജ്ജമാകട്ടെ എന്നും, അവയെല്ലാംതന്നെ Building 20 യിൽ കാണപ്പെട്ട പ്രതിഭാസത്തിനു സമാനമായ ഉള്ള ആശയ ഉറവിടങ്ങൾ ആയിത്തീരട്ടെ എന്നും ഞാൻ ആശംസിക്കുക്കയും പ്രത്യാശിക്കുകയും ചെയ്യുന്നു. ആശയങ്ങളുടെ ജനനത്തിനും വളർച്ചക്കും ഉതകുന്ന ആവാസവ്യവസ്ഥ നമ്മുടെ കൊച്ചു കേരളത്തിലുടനീളം സംജാതമാക്കുക എന്നതാകട്ടെ നാമോരോരുത്തരുടെയും ഉത്തരവാദിത്തം.