@skgnotes

Share this post
മാതൃഭൂമി ഉപരിപഠനം article
notes.sijokuruvilla.in

മാതൃഭൂമി ഉപരിപഠനം article

Jun 25, 2021
Comment
Share

I was asked to pen an article for the 2018 edition of മാതൃഭൂമി ഉപരിപഠനം. The request came through Soumya, a good friend of mine from school days and Soumya is the one who edited and proofread the writing also for me. Shared below is the draft of the article I had shared with Soumya.

Note

  • This final draft is not really different from the one shared here.

  • Do not have an english version of the article since I had done with the writing directly in Malayalam — was not a case of writing in English and

https://miro.medium.com/max/1276/0*xcVb5ybFj72LTJHA

ഇന്നത്തെ ലോകത്തിന്റെ ഏറ്റവും മികച്ച സവിശേഷത എന്ന് പറയുന്നത് അത് നമുക്ക് തുറന്നു നൽകുന്ന അവസരങ്ങള്‍ൾ ആണ്. സാങ്കേതിക മേഖലയിലെ പുരോഗമനങ്ങൾ മുഖേന ഇന്ന് ഒരു ഡിജിറ്റൽ സന്പദ്വ്യവസ്ഥയിലേക്കാണ് നമ്മുടെ ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത്തരം അവസരങ്ങളെ പറ്റിയുള്ള വിവരങ്ങളും അതിലേക്കു എത്തിച്ചേരുവാനുള്ള മാർഗ്ഗ നിർദ്ദേശ്ശങ്ങളും നമുക്ക് ലഭിക്കുന്ന ഏറ്റവും നല്ല മാർഗ്ഗം ഇന്റർനെറ്റും.

ഇരുപത്തിയൊന്നാം നൂറ്റാങ്ങിന്റെ ലൈബ്രറി എന്ന് വിശേഷിപ്പിക്കേണ്ട പ്ര്തിഭാസം ആണ് ഇന്റർനെറ്റ്. പരന്പരാഗത ലൈബ്രറികൾ നമ്മുക്ക് വിനോദവും വിജ്ജ്ഞാവാനും നല്കിയിരിക്കുന്നുവോ അതിന്റെയും എത്രയോ പതിന്മടങ്ങാണ് ഇന്ന് ഇന്റർനെറ്റ് മുഖേന സാധ്യമാവുന്നത്. Access to same quality of information.

ഇന്റർനെറ്റ് നമ്മുടെ വ്യക്തി ജീവിതത്തിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ Whatsapp. Youtube, Facebook എന്നിവയുടെ സ്വാധീനം പരിശോധിച്ചാൽ മനസിലാവും. നമ്മുടെ വ്യക്തി ജീവിതത്തിൽ എന്ന പോലെ നമ്മുടെ സന്പദ്വ്യവസ്ഥയിലും ഇന്റർനെറ്റ് വരുത്തിയിരിക്കുന്ന മാറ്റങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. ഈ മാറ്റങ്ങളുടെ വ്യാപ്തി തിരിച്ചറിയുക എന്നതാണ് ഈ മാറുന്ന ലോകത്തിൽ അവസരങ്ങൾ എവിടെ എന്ന് മനസിലാക്കുന്നതിനും അന്വേഷിച്ചു കണ്ടെത്തുന്നതിനും അനിവാര്യം.

Digital goods and services

ഒരു ഡിജിറ്റൽ സന്പദ്വ്യവസ്ഥയിൽ ഏറ്റവും സാധ്യതകൾ ഉള്ളത് digital products and digital സേവനങ്ങൾക്കാണ്. ക്രിപ്റ്റോ കറൻസികളും, PayTM wallet കളും, UPI മുഖേനയുള്ള whatsapp payment കളും, നാണയങ്ങളിലും നോട്ടുകളിലും ആശ്രിതമായ നമ്മുടെ പണമിടപാടുൾ വരെ ഡിജിറ്റൽ ആക്കിക്കൊണ്ടിരിക്കുന്നത് നമുക്ക് ഇന്ന് ദൃശ്യമാണ്.

ഉല്പാദന വിതരണ പ്രക്രിയ പാടേ മാറ്റിമറിക്കപ്പെട്ടിരിക്കുകയാണിന്ന്. ഇതിന്റെ ഫലം എന്ന് പറയുന്നത് ഏതൊരു വ്യക്തിക്കും ബൗദ്ധിക ശക്തിയിൽ മാത്രം ആശ്രയിച്ചു സേവനങ്ങൾ രൂപപ്പെടുത്താവുന്നതും, അങ്ങനെ രൂപപ്പെടുത്തിയ സേവനങ്ങൾ ലോകത്തിൽ എവിടെയും ഉള്ള ഉപഭോക്താക്കളിൽ എത്തിക്കുവാനും സാധിക്കുന്നു എന്നുള്ളതാണ്. കഴിഞ്ഞ കാലത്തെ അപേക്ഷിച്ചു ഇത് സാധ്യമാക്കാൻ മൂലധനം ആവശ്യമില്ല അല്ലേൽ നിസ്സാരം എന്നത് ശ്രദ്ധിക്കുക.

Fourth industrial revolution

വരാനിരിക്കുന്നത് നാലാം വ്യവ്യസായ വിപ്ലവമാണ്. കംപ്യൂട്ടറുകളും വിവര സാങ്കേതിക വിദ്യകളും ആണ് മൂന്നാം വ്യവ്യസായ വിപ്ലവം (digital revolution) സാധ്യമാക്കിയതെങ്കിൽ, മറ്റു പല സാങ്കേതിക വിദ്യകളും പ്രതിഭാസങ്ങളുടേയും മിശ്രണമാണ് നാലാം വ്യവ്യസായ വിപ്ലവത്തിന് വഴിയൊരുക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവ ഇവിടെ പ്രതിപാദിക്കുന്നു

  1. Internet of things

  2. Virtual reality

  3. 3D printing

  4. Robotics

  5. Artificial intelligence

  6. Autonomous vehicles

  7. Nanotechnology

  8. Quantum computing

  9. Blockchain

  10. Biotechnology

    മേൽപ്പറഞ്ഞ സാങ്കേതിക വിദ്യകൾ നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പാടേ മാറ്റിമറിക്കാൻ കെൽപ്പുള്ളവയാണ്. സാങ്കേതിക മുന്നേറ്റങ്ങളുടെ വേഗത ത്വരിതപ്പെടുന്നു എന്നതാണ് നാലാം വ്യവ്യസായ വിപ്ലവത്തിന്റെ മുഖമുദ്ര തന്നെ. ഡിജിറ്റൽ ഉപകരണങ്ങളും രീതികളും ഇന്നത്തെ smartphone കൾ പോലെ നമ്മുടെ ജീവിതത്തിന്റെ അനിവാര്യമായി തീരുന്നു എന്നതിൽ നിന്നും മാറി, നമ്മുടെ ജീവിതത്തിൽ ഇഴുകി ചേരുന്നു എന്നതായിരിക്കും പ്രകടമായ മാറ്റം. അതിൽ ആദ്യ പടി wearable technology കളിലേക്കുള്ള മാറ്റമായിരിക്കും.

എങ്ങനെ സമീപിക്കാം?

ഇത്രയും മാറ്റങ്ങൾ സംഭവിക്കുന്പോൾ, അത്ര തന്നെ അവസരങ്ങളും സൃഷ്ഠിക്കപ്പെടുന്നു എന്ന് വേണം മനസിലാക്കാൻ. ഒന്നുകിൽ മേൽപ്പറഞ്ഞ മേഖലകൾ, അല്ലെങ്കിൽ അവ മൂലം മറ്റു മേഖലകളിൽ വരുവാൻ സാധ്യതയുള്ള മാറ്റങ്ങൾ, അവയെക്കുറിച്ചു അറിയുവാനും പഠിക്കുവാവും ശ്രമിക്കുക. നിങ്ങൾ തിരഞ്ഞെടുക്കുന്ന മേഖല ഏതു തന്നെ ആയാലും അതിൽ പ്രാവീണ്യം നേടാൻ മാത്രം ശ്രദ്ധിച്ചാൽ മതി. മേഖല തിരഞ്ഞെടുക്കുന്നതിലും കൂടുതൽ ഊന്നൽ നൽകേണ്ടത് അതിനാണ്.

ഈ ലോകത്തിന് ആവശ്യമായ കഴിവുകൾ വികസിപ്പിച്ചടുക്ക എന്നതാണ് ഉപരിപഠനത്തിന്റെ ലക്‌ഷ്യം. കലായല ജീവിതം അതിന് വേദിയൊരുക്കുന്ന പല ഘടകങ്ങളിൽ ഒന്ന് മാത്രം. ഉപരിപഠനത്തിന്റെ പരിധി സർവകലാശാല നിഷ്കർത്തിച്ചിട്ടുള്ള വിഷയങ്ങളും നൈപുണ്യങ്ങളും ആയി ഒതുക്കി നിർത്താതിരിക്കാൻ ശ്രദ്ധിക്കുക. അടിസ്ഥാനപരമായ മൂന്ന് വൈദഗ്ധ്യങ്ങൾ നേടുക എന്നതായിരിക്കണം ആദ്യ ലക്‌ഷ്യം.

1.Search

വിവരങ്ങളും വിജ്ഞാനവും സുലഭമായ ഒരു വ്യവ്യസ്ഥിയിൽ, നമുക്ക് ആവശ്യമായ അറിവുകൾ ക്ഷണ നേരത്തെ കണ്ടെത്തുവാനുള്ള കഴിവാണ് ആദ്യം വേണ്ടത്. ഇതിന് നമ്മെ സഹായിക്കുന്നത് മറ്റൊന്നുമല്ല, internet search ആണ്. നമ്മൾ എങ്ങനെ കണക്ക് പഠിച്ചോ, അതേ അച്ചടക്കത്തോടും കാര്യഗൗരവത്തോടും സമീപിക്കേണ്ട ഒന്നാണ് search skills. നമുക്ക് കണ്ടെത്താൻ സാധിക്കുന്ന അറിവിന്റെയും ആ അറിവിന്റെ ഗുണ നിലവാരത്തിലും നിക്ഷിപ്തം ആയിരിക്കും നമ്മുടെ പ്രയത്‌നങ്ങളുടെ പരിണിതഫലം.

2.Learning how to learn

Search ചെയ്തു കണ്ടെത്തുന്ന വിവരങ്ങളും അറിവും ഉപയോഗപ്പെടുത്തി ഒരു വിഷയത്തിൽ സ്യയം പരീശിലിച്ചു ഗ്രാഹ്യവും പ്രാവീണ്യവും നേടിയെടുക്കാനുള്ള കഴിവാണ് ഇനി വേണ്ടത്. നിങ്ങൾ ഏതൊരു college അല്ലേൽ കോഴ്‌സ് എടുത്താലും, ഈ ഒരു കഴിവിനെ വളർത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും ആയിരിക്കണം കലാലയ ജീവിതത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത്. ഒരു തുടക്കം എന്ന രീതിയിൽ മേൽപ്പറഞ്ഞ internet search skills, YouTube videos മുഖാന്തരം എങ്ങനെ പഠിച്ചെടുക്കാം എന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.

3.Digital communication

നമ്മുടെ പദ്ധതികൽ മറ്റുള്ളവരോട് പങ്കു വെക്കുന്നതിനും, പ്രതികരണം ആരാഞ്ഞു അവയെ മെച്ചപ്പെടുത്തുന്നതിനും, അത് പോലെ തന്നെ മറ്റുള്ളവരിൽ നിന്ന് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുന്നതിലും ആശയവിനിമയ പ്രാപ്തി അനിവാര്യമാണ്. ജീവിതവിജയം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആശയവിനിമയത്തിൽ മികവുണ്ടായിരിക്കണം എന്ന് എല്ലാ കാലങ്ങളിലും നിലനിന്നിരുന്ന അനുശാസനം ആണ്. ഇത് അത് പോലെ തന്നെ ഡിജിറ്റൽ യുഗത്തിലും നിലനിൽക്കുന്നു.

വ്യതാസം ഇത്ര മാത്രം — ഇമെയിൽ, twitter, online discussion boards എന്നിവ ആയിരിക്കും പ്രധാന ആശയവിനിമയ മാർഗ്ഗങ്ങൽ. പ്രാഥമിക വിദ്യാഭ്യാസത്തിൽ നല്ല കത്തുകൾ എഴുതുവാൻ പരിശീലിച്ച പോലെ, നല്ല ഇമെയിലുകൾ എഴുതുവാൻ പരിശീലിക്കേണ്ടതുണ്ട് ഇപ്പോൾ എന്ന് സാരം. HackerNews, Reddit, Quora, Stack Overflow പോലുള്ള discussion board കൽ നല്ല online ചർച്ചകിൽ പങ്കെടുക്കുന്നതെങ്ങനെ എന്നും പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടി ഇരിക്കുന്നു. ഡിജിറ്റൽ ലോകത്തിലെ നമ്മുടെ മേൽവിലാസം എന്ന് പറയുന്നത് നമ്മുടെ ഇമെയിൽ ആണ്. മേല്പറഞ്ഞ സേവങ്ങളിൽ sign up ചെയ്തു ഉപയോഗിക്കുന്നതിനു വേണ്ടതും ഇമെയിൽ തന്നെ.

MOOCs

ഈ മൂന്ന് വൈദഗ്ധ്യങ്ങൾ ആയാൽ ഏതൊരു വിഷയവും കീഴ്‌പ്പെടുത്താനുള്ള ആയുധങ്ങൾ ആയിക്കഴിഞ്ഞു. Coursera, Udacity മുതലായ മൂസ website കൾ നൽകുന്ന പാഠ്യക്രമങ്ങൾ, അവർ നിർദ്ദേശിക്കുന്ന രീതിയിൽ പൂർത്തിയാക്കുവാൻ കൂടെ സാധിച്ചാൽ course certificate കളും ലഭിക്കുന്നതാണ്. സൗജന്യമായി അല്ലെങ്കിൽ മിതമായ വിലക്ക്, അതും ലോകത്തിലെ മികച്ച സർവകലാശാലകളിൽ നിന്നും.

Projects

കഴിവുകൾ വളർത്തിയെടുക്കാൻ പഠിച്ച കാര്യങ്ങൾ പ്രയോജനപ്പെടുത്തുന്ന പ്രൊജക്റ്റ്കൾ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. Instructables, DIYHacking മുതലായ website കൾ project ആശയങ്ങളുടെ കലവറകൾ തന്നെ ആണ്. ഇതിൽ ഉള്ള ഏതെങ്കിലും project പരീക്ഷിച്ചു തുടങ്ങാവുന്നതാണ്. പലപ്പോഴും എങ്ങനെ ചെയ്യണം എന്നുള്ള മാർഗ നിർദേശങ്ങളും അതിൽ തന്നെ അടങ്ങിയിട്ടുണ്ടാവും. UpWork പോലുള്ള website കൾ വഴി project കൾ ചെയ്തു കൊടുക്കാൻ സാധിച്ചാൽ കഴിവുകൾ വളർത്തുന്നതിനോടൊപ്പം pocket money സന്പാദിക്കാനുള്ള അവസരവും ആയി.

സ്വന്തമായിട്ടുള്ള project കളും ആവാം. ഇത് പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ന് സംസ്ഥാന സർക്കാർ Idea Grant എന്ന പേരിൽ ഒരു പദ്ധതിയും രൂപപ്പെടുത്തിയിരിക്കുന്നു. പ്രോട്ടോടൈപ്പ് ഉണ്ടാക്കുവാൻ പരിശ്രമിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപ വരെയും അവ വിപണിയിൽ എത്തിക്കുന്നതിന് വേണ്ടി പത്തു ലക്ഷം വരെയും ധന സഹായം grant ആയി ലഭിക്കുന്നു ഈ പദ്ധതിയുടെ ഭാഗമായി. ആശയങ്ങൾക്ക് പ്രചോദനമാകാൻ Kickstarter, Indiegogo, Wishberry എന്നീ website കൾ പരിശോധിക്കാവുന്നതാണ്. നമ്മുടെ project കൽ പ്രദർശിപ്പിക്കുന്നതിനും അതുവഴി വരുമാനം ഉണ്ടാക്കാൻ സാധിക്കുകയും ചെയ്യുന്ന മാർഗങ്ങളും online platform കളും അനവധി.

ഇങ്ങനെ സ്യമേധയാ ഇത്തരം course കളും project കളും ചെയ്യുന്നവർക്കും, online platform കൾ അല്ലെങ്കിൽ online discussion board കളിൽ പങ്കെടുത്തു നല്ല reputation score നേടുന്നവർക്കും ഇന്ന് ജോലി നേടുന്നതിൽ മുൻഗണനയും ലഭിക്കുന്നു.

https://miro.medium.com/max/404/0*HAfUElQQNoE2OF9V

CommentComment
ShareShare

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Sijo Kuruvilla George
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing