ശ്രേഷ്ഠം ഈ തന്പി effect

കഴിഞ്ഞ പംക്സ്തി സിലിക്കണ്‍ വാലിയുടെ രൂപീകരണത്തില്‍ റ്റെര്‍മന്‍, രാജീവ്‌ മൊട്ട്വാനി എന്നീ അധ്യാപകര്‍ക്കുള്ള പങ്കിനെപ്പറ്റിയായിരുന്നു. രാജീവിന് സമാന്തരമായി നമ്മുടെ കോലഞ്ചേരിയിലെ ഒരു കോളേജില്‍ വിസ്മയം വിരിയിച്ചു കൊണ്ടിരിക്കുന്ന ഒരു അധ്യാപകനെപ്പറ്റിയാവട്ടെ ഇന്ന്

കോലഞ്ചേരിയില്‍ നിന്നും രണ്ടു tech വിസ്മയങ്ങള്‍

Startup വില്ലേജ് കാലയളവില്‍ തുടങ്ങിയതും കേരളത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥി സംരംഭങ്ങളില്‍പ്പെടുന്നവയും ആണ് Agrima എന്നും Riafy എന്നും പേരുള്ള startup സംരംഭങ്ങള്‍.

യഥേഷ്ടം നിഖിലും ജോഹ്നും നേതൃത്വം നല്‍കുന്ന ഈ സ്ഥാപനങ്ങള്‍ക്കും അവ ഇതുവരെ കരസ്ഥമാക്കിയിരിക്കുന്ന അംഗീകാരങ്ങള്‍ക്കും സാമ്യങ്ങള്‍ ഏറെയാണ്. രണ്ടും ഫൈനല്‍ ഇയര്‍ പ്രൊജക്റ്റില്‍ നിന്നും തുടങ്ങിയവ. രണ്ടും patent ലഭിച്ച പ്രൊജക്റ്റുകളും. രണ്ടു സ്ഥാപനങ്ങള്‍ക്കും നൂറിലധികം രാജ്യങ്ങളിലായി ദശലക്ഷക്കണക്കിനു ഉപഭോക്താക്കല്‍. ഇവയുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചും കൊണ്ടേയിരിക്കുന്നു. മൊബൈല്‍ അപ്ലിക്കേഷന്‍ മേഘലയില്‍ മികച്ച പ്രകടനം കാഴ്ച് വച്ചിരിക്കുന്നതിനു ഗൂഗിള്‍ അവരുടെ പ്രത്യേക അംഗീകാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ആകെയുള്ള മൂന്നു സ്ഥാപങ്ങളില്‍ രണ്ടെണ്ണവും ഇവ തന്നെ. മികച്ച startup അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഇവരെത്തേടി എത്തിക്കഴിഞ്ഞിരിക്കുന്നു ഇതിനകം.

ഇതിന്‍റെ സ്ഥാപകരായ നിഖിളിനെയും ജോഹ്നിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മറ്റു പല കാര്യങ്ങളുമുണ്ട്. രണ്ടു പേരും ശ്രീ നാരായണഗുരുകുലം കോളേജില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടിയവര്‍. കോളേജ് techfest നടത്തുന്നതിലൂടെയും മറ്റു പല കാര്യങ്ങളിലൂടെയും അവരുടെ കലാലയത്തില്‍ ഒരു സാങ്കേതിക സംസ്കാരം വളര്‍ത്തുന്നതില്‍ തോളോട്തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്‌തവര്‍.

എന്നാല്‍ കോളേജിനെക്കാളും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളെക്കാലെല്ലാം ഉപരിയായി ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന മറ്റൊന്ന് കൂടിയുണ്ട്. ഇവരുടെ രണ്ടു പേരുടെയും ജീവിതത്തില്‍ പ്രഭാവം ചെലുത്തിയ അവരുടെ പ്രൊജക്റ്റ്‌ ഗൈഡ് കൂടി ആയ PKK തമ്പി എന്ന അവരുടെ അധ്യാപകന്‍.

തമ്പി effect

Techfest കളിലൂടെയും, ഫൈനല്‍ ഇയര്‍ പ്രൊജക്റ്റിലൂടെയും, സ്വന്തം സമ്പാദ്യത്തില്‍ നിന്ന് motor കള്‍ മേടിച്ചു കൊടുത്തും, ക്ലാസ്സ്‌ സമയം കഴിഞ്ഞു വെളുക്കുവോളും ലാബുകളില്‍ സമയം ചിലവഴിച്ചത് വഴിയും അധ്യപനതിലതീതമായ തമ്പി സാറുമായി ഒരു സ്നേഹബന്ധം അവര്‍ രണ്ടു പേരിലും ഉടലെടുത്തിരുന്നു. ആദ്യ patent ഫയല്‍ ചെയ്യുന്നതിനായുള്ള തമ്പി സാരോടോത്തുള്ള ചെന്നൈ യാത്രയും അതിനോനനുബന്ദിച്ചുള്ള അനുഭവങ്ങളും അവര്‍ക്കിന്നും ഹൃദ്യമായ ഓര്‍മ്മകളാണ്.

തമ്പി സാറിനോടോത്ത് നിഖിലും കൂട്ടരും ചെന്നൈ patent ഓഫീസില്‍

നിരന്തരമായ പ്രോത്സാഹനത്തിലൂടെയും സാങ്കേതിക മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെയും ഇവര്‍ക്ക് മികച്ച മുതല്‍ക്കൂട്ടായി മാറുകയായിരുന്നു ഇവരുടെ പ്രിയപ്പെട്ട തമ്പി സാര്‍. കോളേജിലെ ലാബുകള്‍ എപ്പോള്‍ വേണമെങ്കിലും എത്ര നേരത്തേക്ക് വേണമെങ്കിലും ഉപയിക്കാന്‍ പറ്റുന്നു എന്ന് ഉറപ്പു വരുത്തുന്നതിലും അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു ഇദ്ദേഹം. ഇതിനായി പലപ്പോഴും പുലര്‍ച്ചെ രണ്ടു മണിയും മൂന്ന് മണിയും വരെ ലാബുകളില്‍ ഇവരോടോത്ത് ഇരിക്കുന്നത് സ്ഥിരം പതിവായിരുന്നു താനും.

ഒരു ഹോസ്റ്റല്‍ management system പ്രൊജക്റ്റ്‌ ആയി ചെയ്താലും പാസ്സ് ആകുമായിരുന്ന സാഹചര്യത്തില്‍ തങ്ങളുടെ താല്പര്യങ്ങള്‍ക്ക് അനുസൃതമായും കഴിവുകളെ പരിപോഷിപ്പിക്കുന്നതിനു ഉതകുന്നതുമായ വ്യത്യസ്തമായ പ്രൊജക്റ്റുകള്‍ ഏറ്റെടുക്കുവാന്‍പ്രചോദനവും ധൈര്യവും നല്കിയതും ഇദ്ദേഹം തന്നെ.തമ്പി സാര്‍ എന്ന വ്യക്തി ജീവിതത്തില്‍ വന്നില്ലായിരുന്നെങ്ങില്‍ മറ്റെല്ലാവരെയും പോലെ ഏതെങ്കിലും IT കമ്പനിയില്‍ കയറി ഞങ്ങളും അങ്ങ് പോയേനെ എന്ന് ജോണ്‍ തീര്‍ത്തു പറയുന്നു.

തമ്പി സാര്‍ ഇല്ലായിരുന്നെങ്ങില്‍ തങ്ങളുടെ കോളേജില്‍ ഇത്തരം ലാബുകള്‍ ഉണ്ടായിരുന്നു എന്നത് പോലും അറിയില്ലായിരുന്നു എന്നതും നിഖില്‍ സാക്ഷ്യപ്പെടുത്തുന്നു. ആദ്യമായി സെര്‍വര്‍ മുറി കാണുന്നതും ഇദ്ദേഹത്തോടൊപ്പം. ഈ കഥ പറയുമ്പോള്‍ കൌതുകകരമായ മറ്റൊരു കാര്യവും നിഖില്‍ പങ്കിടുകയുണ്ടായി. തന്‍റെ ഓരോ server കളും അദ്ദേഹത്തിന് കുട്ടികളെ പോലെ ആണത്രേ. ഓരോ server കള്‍ക്കും പ്രത്യേകം പേരുകളും അദ്ദേഹം നല്‍കിയിരിക്കുന്നു.

ചെന്നൈ യാത്രക്കിടയിലെ ഒഴിവുവേളയില്‍ ജോഹ്നും കൂട്ടരും

കര്‍മ്മയോഗികള്‍ ഈ അധ്യാപകര്‍

തമ്പി സാറിനെ പോലുള്ള കര്‍മനിരതരായ അധ്യാപകരാണ് നമ്മുടെ കലാലയങ്ങളില്‍ സാങ്കേതിക സംസ്കാരത്തിന്‍റെ വിത്തുകള്‍ പാകുന്നതും അത് തഴച്ചു വളരുവാന്‍ വേണ്ടുന്ന പരിപോഷണം നല്‍കുന്നതും. മികച്ച സാങ്കേതിക സംസ്കാരത്തിന്‍റെ അടിത്തറയുടെ ബലത്തില്‍ മാത്രമേ നമുക്ക് ഒരു സാങ്കേതികവിദ്യ അധിസ്തിത സംരംഭകത്വ സംസ്കാരം പടുത്തുയര്‍ ത്തുയര്‍ത്തുവാനും സാധിക്കുകയുള്ളൂ. അങ്ങനെയെങ്ങില്‍ മാത്രമേ കൂടുതല്‍ നിഖിലുകളും ജോഹ്നുകളും നമ്മുടെ ഇടയില്‍ ഉണ്ടാകുകയുമുള്ളു.

ഇത്തരം നിരവധി അധ്യാപകര്‍ നമ്മുടെ കളയലങ്ങളിലുണ്ട്. ഇവര്‍ നിമിത്തം ഉണ്ടാകുന്ന സംരംഭങ്ങളെപ്പറ്റി നമ്മള്‍ വയിച്ചറിയുമ്പോള്‍, ആ സംരംഭങ്ങള്‍ ലോകത്തില്‍ കൂടുതല്‍ നേട്ടങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ അടുത്ത പറ്റം വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്ന വൃത്തിയില്‍ ഇവര്‍ വീണ്ടും കര്‍മനിരതരായി മുഴുകുന്നു.

നമ്മുടെ ഏതൊക്കെ കളയലങ്ങളില്‍ നിന്ന് സംരംഭങ്ങള്‍ ഉത്ഭവിചിട്ടുണ്ടോ അവിടെയെല്ലാം ഇത്തരത്തിലുള്ള കഥകള്‍ നമുക്ക് കേള്‍ക്കുവാന്‍ സാധിക്കും. അതുറപ്പാണ്. അങ്ങനെ വരുമ്പോള്‍ നമ്മുടെ അവസവ്യവ്യവസ്തയിലെ യഥാര്‍ത്ഥ അദൃശ്യ ശക്തികളും നമ്മുടെ ചില അധ്യാപകര്‍ തന്നെയാണ് എന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും. ധാര്‍മികതയുള്ള ആദര്‍ശമാതൃകകളായ ഭാവി സംരംഭാവകരെ വാര്‍ത്തെടുക്കുന്നതിലുള്ള അവരുടെ പങ്ങും നമുക്ക് തിരിച്ചറിയുകയും അവര്‍ അര്‍ഹിക്കുന്ന അംഗീകരവും പ്രോത്സാഹനവും നല്‍കുകയും ചെയ്യാം.

ശ്രേഷ്ടമായ ഗുരുദക്ഷിണ

നിഖിലിന്‍റെ സ്ഥാപനമായ അഗ്രിമ എന്ന പേരിന്‍റെ ഉത്ഭവവും തമ്പി സാറില്‍ നിന്ന് തന്ന. അദ്ദേഹത്തിന്‍റെ കാറില്‍ എഴുതപ്പെട്ടിരുന്ന അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട ഒരു വാക്കായിരുന്നു പോലും അത്. അഗ്രിമ എന്നാല്‍ ശ്രേഷ്ടമായത് എന്നര്‍ത്ഥം.ശ്രേഷ്ടമായ ആ വാക്ക് തന്നെ തങ്ങളുടെ സ്ഥാപനത്തിന്‍റെ പെരക്കുവാന്‍ നിഖിലും തിരുമാനിക്കുക ആയിരുന്നു.

ഞങ്ങള്‍ എന്തെങ്ങിലും ഒക്കെ ആയിട്ടുണ്ടെങ്ങില്‍ അത് തമ്പി സാറിനെ പോലെ ഉള്ളവര്‍ ജീവിതത്തിന്‍റെ പല ഘട്ടങ്ങളിലായി സഹായിച്ചത് കൊണ്ട് മാത്രമാണ് എന്ന് ജോണ്‍ തീര്‍ത്തു പറയുന്നു. തങ്ങളെ നിസ്സ്വാര്‍ത്ഥം സഹായിച്ച് വളച്ചകളിലേക്ക് നയിച്ച തങ്ങളുടെ പ്രിയ അധ്യാപകന് ഒരു ഗുരുദക്ഷിണ ആയിരിക്കും ഇത് എന്നാണ് തമ്പി സാറിനെപ്പറ്റി എഴുതുവാനുള്ള എന്‍റെ തിരുമാനത്തെപ്പറ്റി നിഖില്‍ പരാമര്‍ശിച്ചത്. തങ്ങളെ സഹായിച്ചിട്ടുള്ള മറ്റു ആദ്യപകരെ എന്‍റെ ശ്രദ്ധയില്‍പ്പെടുത്താനും അവര്‍ മറന്നില്.

തമ്പി സാറിനെക്കുറിച്ച് ആരഞ്ഞപ്പോള്‍ വാതോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു നിഖിലും ജോഹ്നും. അവരുടെ വാക്കുകളില്‍ ഉടനീളം അദ്ദേഹത്തോടുള്ള ആദരവും സ്നേഹവും കൃതജ്ഞതയും പ്രകടമായിരുന്നു. അത് തന്നെയല്ലേ അവര്‍ക്ക് അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും മഹത്തായ ഗുരുദക്ഷിണയും.

IEDC Summit 2016

ഇന്ന് നടക്കുന്ന IEDC ഉച്ചകോടിയില്‍ നിങ്ങള്‍ക്ക് തമ്പി സാറിനെ കാണുവാനും പരിചയപ്പെടുവാനും സാധിക്കും. അതോടൊപ്പം നമ്മുടെ മറ്റു കലാലയങ്ങളില്‍ സംരംഭകത്വ മേഘലയില്‍ സേവനം അനുഷ്ടിച്ചു വരുന്ന മറ്റു പലരെയും. അവരുടേ കഥകള്‍ അവരുടെ ശിഷ്യരില്‍ നിന്ന് കേട്ടരിയുവാനും സാധിക്കും. സജ്ജമാക്കിയിട്ടുള്ള learning സ്റ്റേഷനുകലിന് ചുറ്റുമിരുന്നു നിങ്ങള്‍ക്ക് നര്‍മസംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യാം. ഇന്ന് തിരുവന്തപുരം ഗിരിദീപം കണവന്‍ഷണ്‍ സെന്‍റെറില്‍ ആണ് പരിപാടി നടക്കുന്നത്. കാലത്തേ 10 മുതല്‍ വൈകുന്നേരം ആറു വരെയാണ്. വിശദവിവരങ്ങള്‍ക്കായി വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.